SPiCE most viewed videos in indulekha
 

Engagement Rings From Fortunoff!

Engagement Rings From Fortunoffകാലങ്ങളോളം നിലനില്‍‌ക്കുന്ന തരത്തില്‍ മനോഹരമായ മെറ്റല്‍ ജെം കോംബിനേഷനുകള്‍, ഇതാണ് ഇപ്പോഴത്തെ ട്രെന്‍ഡി എന്‍‌ഗേജ്‌മെന്റ് റിംഗ്‌സ്. പാശ്ചാത്യര്‍ക്കിടയില്‍ എന്‍‌ഗേജ്‌മെന്റ് റിംഗ്‌സിന് വളരെ പ്രാധാന്യമുണ്ട്. ജ്വെല്ലറി എന്നതിലുപരി ഒരു വിവാഹവാഗ്ദാനത്തിന്റെ മാധുര്യം മുഴുവനും അതിലടങ്ങുന്നു.

ഡയമണ്ട് , ക്രിസ്റ്റല്‍ , ഗോള്‍ഡ്, സില്‍‌വര്‍, പ്ലാറ്റിനം, ടൈറ്റാനിയം എന്നീ മെറ്റലുകള്‍ക്കൊപ്പം വിവിധതരം ജെംസ് ഉപയോഗിച്ചുള്ള എന്‍‌ഗേജ്‌മെന്റ് റിംഗ്‌സ് ഡിസൈനിങില്‍ വ്യാപാരികള്‍ തകര്‍ത്തു മത്സരിക്കുന്നു. ഓരോ വര്‍ഷവും പുതുമകളോടെ വിപണിയിലെത്തുന്ന ഇവയ്‌ക്ക് സെലിബ്രിറ്റീസ് മുതല്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ ആരാധകര്‍ ഏറെയാണ്. മുകളിലെ ചിത്രത്തില്‍ ഫോര്‍‌ച്യുണോഫ് വിപണിയിലിറക്കിയ എമറാള്‍ഡ് സോളിറ്റയര്‍ കട്ട് എന്‍‌ഗേജ്‌മെന്റ് റിംഗ് (സെന്‍‌ട്രല്‍ ഡയമണ്ട് 2.00 ക്യാരറ്റ്സ്, സൈഡ് ഡയമണ്ട്സ് .30 ക്യാരറ്റ്) , വില $ 25,595.

'യുണീക്' ഡിസൈനുകള്‍ക്ക് ട്രഡീഷണല്‍ ഡിസൈനുകളേക്കാള്‍ പോപ്പുലാരിറ്റിയുണ്ടെന്ന് ഫാഷന്‍ സര്‍വേകള്‍ വെളിപ്പെടുത്തുന്നു. പുതിയ ഒരു ജീവിതത്തിന്റെ തുടക്കം പുതുമയുള്ള ഒരു റിംഗില്‍ ആരംഭിക്കുന്നു എന്ന് കരുതിയിട്ടാവാം! ക്ലാസിക് സ്റ്റൈല്‍ 'വിന്റേജ്' ഡിസൈനുകള്‍ക്കും ആവശ്യക്കാര്‍ ഏറെ. 2008 ലെ ട്രെന്‍ഡ് അനുസരിച്ച് 'ടെന്‍ഷന്‍ മൌണ്ട്' സ്റ്റൈല്‍ ഡയമണ്ട് റിംഗ്, കളേര്‍ഡ് ഡയമണ്ട് റിംഗ് എന്നിവയാണ് ഹിറ്റ്.

Engagement Rings From Fortunoffഎന്തുതന്നെയായാലും അഞ്ഞൂറു ഡോളര്‍ മുതല്‍ ബില്യണ്‍ ഡോളര്‍ വരെ വിലയുള്ള എന്‍‌ഗേജ്‌മെന്റ് റിംഗ്സ് വിപണിയില്‍ ലഭ്യം. എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും, സാങ്കേതികമികവില്‍ ലോകം എത്രതന്നെ മുന്നോട്ടുപോയാലും എന്‍‌ഗേജ്‌മെന്റ് റിംഗുകളുടെ പ്രചാരം ഒരിക്കലും കുറയില്ല . കാരണം ഈ റിംഗുകളുടെ ചരിത്രത്തിന് അത്രത്തോളം പഴക്കമുണ്ട്.

രണ്ടാമത്തെ ചിത്രത്തില്‍ ഫില്ലിസ് ബെര്‍ഗ്‌മാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എന്‍‌ഗേജ്‌മെന്റ് റിംഗ്. വില $995. ഫോര്‍ച്യുണോഫ് വിപണിയിലെത്തിച്ചിരിക്കുന്ന ഇത് വൈറ്റ് ഗോള്‍ഡില്‍ .24 ക്യാരറ്റ് ഡയമണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നു.
ഓണ്‍‌‍ലൈന്‍ പര്‍ച്ചേസിംഗിന്
fortunoff.com/home.jsp

Fortunoff
White Plains, NY 1 Maple Avenue, White Plains, NY 10605
914-287-8700

RELATED PAGES
»
Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger