Hot Collections from CC Skye
ബ്രേസ്ലെറ്റ്സ്, റിംഗ് ബെല്റ്റ്സ്, കഫ്സ്, ഇയര്‍ റിംഗ്സ് , ഹാന്‍ഡ് ബാഗ് തുടങ്ങിയ ഫാഷന്‍ ആക്സസറികളുടെ ഹോട്ടെസ്റ്റ് കളക്ഷനുമായിട്ടാണ് സീ സീ സ്കൈ (CC Skye) ഈ സീസണിലും വിപണിയിലിറങ്ങുന്നത്.ആഷ്ലി സിംപ്സണ്, പാരിസ് ഹില്‍ട്ടണ്‍, നിക്കോള്‍ റിച്ചി, ബ്രിട്നി സ്പീയേര്‍സ്, ലോറന് കോണ്‍റാഡ് തുടങ്ങി ഹോളിവുഡിലെ താരസുന്ദരിമാര്‍ ഒന്നടങ്കം ഈ ബ്രാന്ഡിനുപിന്നാലെയുണ്ട്. അതുതന്നെയാണ് അവരുടെ ഏറ്റവും 'ക്യാചിംഗ്' ആയ പരസ്യവും. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീ സീ സ്കൈ ഫാഷനില്‍ മറ്റേതു ബ്രാന്‍ഡിനെക്കാളും ഒരു പടി മുന്നിലാണെന്നു സമ്മതിക്കാതെ വയ്യ.
നല്ലൊരുദാഹരണം ബ്ലാക് ഇറ്റാലിയന്‍ ലെതറില്‍ '18 ക്യാരറ്റ്' ഗോള്‍ഡ് വര്‍ക്കുള്ള പ്രശസ്തമായൊരു ബ്രേസ്ലെറ്റ് തന്നെ (വില $ 176. മുകളിലെ ചിത്രം നോക്കുക). 'ഗേളി' ചാമിനൊപ്പം ഒരു എലഗന്റ് ലുക്കും സമ്മാനിക്കുന്ന ഈ ബ്രേസ്ലെറ്റിന് ഹോളിവുഡിലും ആരാധകരേറെയാണ്.
ഫാഷന്‍ ലോകത്തേക്കുള്ള സീ സീ സ്കൈയുടെ തുടക്കം നേപ്പാളില്‍ നിന്നും ആയിരുന്നു എന്നതാണ് രസകരമായ വസ്തുത. ബുദ്ധിസ്റ്റ് സന്യാസികളെയും ഹിന്ദു മതത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്കിടയില്‍ മെറ്റല്‍ ക്രാഫ്റ്റിംഗ്, ജെം കളക്ഷന്‍സ്, ഡ്രെസ്സ് ഡിസൈനിംഗ് എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ അമേരിക്കയില്‍ മടങ്ങിയെത്തി, 2004 -ല്‍ സ്വന്തം കളക്ഷന്‍സ് വിപണിയിലിറക്കുകയും ചെയ്തു.
സീസീ സ്കൈയുടെ പ്രശസ്തമായ ഹാന്‍ഡ്ബാഗ് സീരീസില്‍ 'ലൂസി' വളരെ പോപ്പുലര്‍ ആണ്. വില $ 698, വൈറ്റ്, ബ്ലാക്, പിങ്ക് ഇറ്റാലിയന്‍ ലെതറില്‍ ഗോള്‍ഡ് വര്‍ക്ക്. ഒരേസമയം ക്ലാസിക്, ട്രെന്‍ഡി സ്റ്റൈലുകളുടെ ഫ്യൂഷന്‍ ആണ് 'ലൂസി' ബാഗുകളുടെ സവിശേഷത. ബ്രെയ്ഡ് ചെയ്ത ഡബിള്‍ ഷോള്‍ഡര്‍ ഹാന്ഡിത്സ്, 18 k ഗോള്‍ഡ് കോര്‍ണര്‍ പ്ലേറ്റ്സ്, ഗോള്‍ഡന്‍ ലോഗോ പ്ലേറ്റ്. ( ലോറന് കോണ്‍റാഡ് ‘ലൂസി’യോടൊപ്പം, ഇടത്ത്.)എണ്ണൂറില്‍പ്പരം സ്റ്റോറുകള്‍ വിവിധ സിറ്റികളിലായി സീസീ സ്കൈ മാര്‍ക്കറ്റ് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ccskye.com
Carol & Co
Roselyn Heights, NY
Phone: 516 484 1582
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME