Trendy Tattoos

അമേരിക്കകാര്‍ക്ക് അല്പം അഡ്വഞ്ചറസ് ആയ ഒരു ഫാഷന്‍ ഉണ്ട്, ‘റ്റാറ്റൂയിംഗ്‘. ഏകദേശം ഇരുപതുമില്യണ്‍ അമേരിക്കക്കാരെങ്കിലും റ്റാറ്റൂ പതിപ്പിച്ചവരാണെന്ന് ഫാഷന്‍ മാഗസിനുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ സാധാരണക്കാര്‍മുതല്‍ സിനിമാതാരങ്ങള്‍വരെ 'റ്റാറ്റൂയിംഗ്' ഇഷ്ടപ്പെടുന്നവരാണ്.
നിരവധി റ്റാറ്റൂ പാര്‍ലറുകള്‍ , റ്റാറ്റൂ മാഗസിന്‍സ്, റ്റാറ്റൂ ബ്ലോഗ്സ് എന്നിങ്ങനെ റ്റാറ്റൂ ആരാധകര്‍ക്ക് ഡിസൈന്‍സ് സെലക്റ്റ് ചെയ്യുവാന്‍ ധാരാളം സങ്കേതങ്ങളുണ്ട്. പ്രിയപ്പെട്ടവരുടെ പേര്‍, ഭാഗ്യമന്ത്രങ്ങള്‍, മതപരമായ ചിഹ്നങ്ങള്‍, ഗോത്തിക് ചിത്രങ്ങള്‍, ഡ്രാഗണ്‍, പക്ഷികള്‍, മൃഗങ്ങള്‍, ട്രൈബല്‍ ചിത്രങ്ങള്‍ തുടങ്ങി വിവിധ ഭാഷകളിലും നിറങ്ങളിലും റ്റാറ്റൂഡിസൈനുകള്‍ ഏറെ. പ്രശസ്ത ഹോളിവുഡ് താരം ആന്‍ജലിന ജൊലിയുടെ ഇടത്തെ ഷോള്‍ഡര്‍ ബ്ലേഡില്‍ ഒരു കംബോഡിയന്‍ ഭാഗ്യമന്ത്രമാണ് റ്റാറ്റൂ ചെയ്തിരിക്കുന്നത് (മുകളിലെ ചിത്രം നോക്കുക).
പിന്നെ ഈ ഫാഷന്റെ പിന്നിലെ അഡ്വഞ്ചര്‍ എന്തന്നല്ലേ? കാഴ്ചയ്ക്ക് അതീവ സുന്ദരമെങ്കിലും റ്റാറ്റൂയിംഗ് വേദനാജനകമാണ്. റ്റാറ്റൂ ചെയ്യുമ്പോള്‍ ഡിസൈന്‍ അനുസരിച്ച് കളര്‍ പിഗ്‌മെന്റ്സ് റൌണ്ട് ടിപ്‌ഡ് ആയൊരു നീഡില്‍ വഴി സ്‌കന്‍ ലേയറുകളിലേയ്ക്ക് ഇന്‍ജെക്റ്റ് ചെയ്യുന്നു. ഇലക്ട്രിക് ഉപകരണത്തിന്റെ സഹായത്തോടെയാണിത് ചെയ്യുന്നത്. എന്നാല്‍ പരിചയ സമ്പന്നരായ റ്റാറ്റൂയിംഗ് ആര്‍ടിസ്റ്റുകള്‍ സൂചി, നിറത്തില്‍ മുക്കി സൂക്ഷ്മതയോടെ ശരീരത്തില്‍ കുത്തി ചിത്രമെഴുതുന്നു. റ്റാറ്റൂ ചെയ്തിടത്ത് ബ്ലീഡിംഗ്, കഠിനമായ വേദന എന്നിവ സാധാരണമാണ്. വേദന സഹിക്കാന്‍ കഴിവുള്ളവര്‍ക്ക് ജീവിതകാലം മുഴുവനും റ്റാറ്റൂവിന്റെ മാന്ത്രിക സൌന്ദര്യം സ്വന്തം.
പെര്‍മനെന്റ് റ്റാറ്റൂ ചെയ്യുന്നതിനുമുന്‍പ് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. റ്റാറ്റു എവിടെ വേണമെന്നുള്ളതും ആരായിരിക്കണം അര്‍ട്ടിസ്റ്റ് എന്നുള്ളതും ഇതില്‍ പെടുന്നു. റ്റാറ്റൂ ചെയ്യാനുപയോഗിക്കുന്ന സൂചികള്‍ നിര്‍ബന്ധമായും അണുവിമുക്തമായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനം. ഗ്യാന്‍ഗ്രീന്‍, എയിഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ പകരാതിരിക്കാനാണിത്. ഏതെങ്കിലും തരത്തില്‍ അസുഖമോ ക്ഷീണമോ ഉള്ളപ്പോഴോ വിശന്നിരിക്കുമ്പോഴോ റ്റാറ്റൂ ചെയ്യരുത്. ആല്‍ക്കഹോള്‍, ഡ്രഗ് എന്നിവയും പെയിന്‍ കില്ലറുകളും റ്റാറ്റൂ ചെയ്യുമ്പോള്‍ ഉപയോഗിക്കരുത്. അമിതമായ രക്തസ്രാവത്തിന് ഇത് കാരണമായേക്കാം. അതുപോലെ, റ്റാറ്റൂ ചെയ്തതിനു ശേഷം ആന്റൈ ബാക്റ്റീരിയല്‍ സോപ്പ്, ആന്റൈ ബയോടിക് ഓയിന്റ്മെന്റ് എന്നിവ ഉപയോഗിച്ച് റ്റാറ്റൂ ചെയ്ത ഭാഗം വൃത്തിയായും അണുവിമുക്തമായും സൂക്ഷിച്ചില്ലെങ്കില്‍ മുറിവുണങ്ങാതിരിക്കാനും സ്കാറുകള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. മുറിവുണങ്ങുന്നതുവരെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതും നല്ലതുതന്നെ.
ഇത്രയും റിസ്‌ക് എടുക്കാതെ തന്നെ റ്റാറ്റു ചെയ്യാം. ശരീരത്തില്‍ ഒട്ടിക്കുന്നയും വര്‍ണ്ണാഭമായ പെയിന്റുകള്‍ ഉപയോഗിച്ച് വരച്ചിടുന്നവയുമായ താത്കാലിക റ്റാറ്റൂ ലഭ്യമാണ്. ഇവയൊന്നുംതന്നെ ഏറെനാള്‍ നിലനില്‍ക്കുന്നവയല്ലെന്നു മാത്രം. ന്യൂയോര്‍ക്കിലെ 'Third Eye Tattoos' ഈ രംഗത്ത് ഏറെ പ്രശസ്തരാണ്. അവരുടെ ഗ്യാലറിയില്‍ ധാരാളം ഡിസൈനുകള്‍ ഡിസ്‌പ്ലേ ചെയ്തിരിക്കുന്നു.
Third Eye Tattoos
682 Union Street Brooklyn, NY 11215
Phone: 718 789 8282
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME