SPiCE most viewed videos in indulekha
 

Belted Beauty

malayalam movie actress honey roseഒരു സാദാ സിമ്പിള്‍ ഡ്രെസ് എങ്ങനെ സ്റ്റൈലിഷ് ആക്കും? ആലോചിച്ച് ചുമ്മാ ടൈം വേസ്‌റ്റാക്കണ്ട. ഡ്രെസിനു ചേരുന്ന ഒരു വീതിയുള്ള ബെല്‍റ്റ് അണിഞ്ഞു നോക്കു! എന്തൊരു ഡിഫറന്‍സ് എന്ന് ആരും സമ്മതിക്കും. അതു കൊണ്ടല്ലേ, ലേഡീസിനായി ഇത്ര വൈവിധ്യമാര്‍ന്ന ബെല്‍റ്റുകള്‍ വിപണിയിലുള്ളത്.

» WATCH GALLERY
പുരുഷന്മാരുടേതു പോലെ സ്‌ത്രീകള്‍ക്കും ലെതര്‍, പ്ലാസ്‌റ്റിക്, ആനിമല്‍ സ്‌കിന്‍ ബെല്‍റ്റുകള്‍ കിട്ടും. തെരഞ്ഞെടുക്കാന്‍ കൂടുതല്‍ ഡിസൈനുകളും കളറുകളും ലേഡീസ് ബല്‍റ്റുകള്‍ക്കുണ്ടാകും. വ്യത്യസ്‌തമായ സ്‌റ്റൈലുകളിലും ഇവ ലഭ്യമാണ്. പഴഞ്ചന്‍ സാദാ ബക്കിളിനു പകരം ലേഡീസ് ബല്‍റ്റില്‍ മിക്കവാറും വെല്‍ക്രോ ആകും. അല്പം കാശു പൊടിക്കാന്‍ മനസുള്ളവര്‍ക്ക് ഡയമണ്ടും സെമി പ്രെഷ്യസ് സ്‌റ്റോണ്‍സും പതിപ്പിച്ച ബല്‍റ്റ് ധരിക്കാം. സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്തതാകും അതിന്റെ ബക്കിള്‍. അത്രയ്‌ക്കൊന്നും വേണ്ട എന്നു കരുതുന്നവര്‍ക്കായി ക്രിസ്‌റ്റല്‍, ഗ്ലാസ്, വുഡ് ബീഡ്‌സ് പതിപ്പിച്ച സ്‌റ്റൈലന്‍ ബല്‍റ്റുകള്‍ കുറഞ്ഞ വിലയില്‍ കിട്ടും.

Gucci, Versace എന്നിങ്ങനെ ഒന്നാം നിര ഡിസൈനര്‍മാര്‍ക്കെല്ലാം ലേഡീസ് ബല്‍റ്റുകളുണ്ട്. ഇവ കാഷ്വല്‍‌സിന്റെ കൂടെയോ ഫോര്‍മല്‍ ഡ്രെസുകളുടെ ഒപ്പമോ അണിയാം. ഓര്‍ഡര്‍ അനുസരിച്ച് ചെയ്‌തു കൊടുക്കുന്ന ഡിസൈനര്‍ ബല്‍റ്റുകളും രണ്ടു വശവും മാറി മാറി ഉപയോഗിക്കാവുന്ന റിവേഴ്‌സിബിള്‍ ബല്‍റ്റും വിപണിയിലുണ്ട്.
Text: Zeba Model: Honey Rose

RELATED PAGES
» Honey Rose Gallery

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger