SPiCE most viewed videos in indulekha
 

Shoes @ MOCHI

shoes from mochi, kochiമുഗള്‍ സാമ്രാജ്യത്തെ ഓര്‍മപ്പെടുത്തുന്ന പാര്‍ട്ടിവെയര്‍ ചെരിപ്പുകളുടെ അമൂല്യ ശേഖരം. രാജകീയതയുടെ പ്രൌഡി ഒട്ടും ചോര്‍ന്നു പോകാതെ തിളക്കമാര്‍ന്ന വര്‍ണങ്ങളില്‍ ഓരോ കാലിനും ഇണങ്ങും വിധമാണ് മോച്ചിയുടെ പാര്‍ട്ടിവെയര്‍ കളക്ഷന്‍സ്. അടിപൊളി ആഘോഷവേളകളെ മാത്രം മുന്നില്‍ കണ്ടു കൊണ്ട് കൊച്ചിയിലെത്തിയ ഇവയുടെ പ്രഭവസ്‌ഥാനം മുംബൈയാണ്. ബാംഗ്ലൂര്‍, ഡല്‍ഹി, ചെന്നൈ, രാജസ്‌ഥാന്‍ എന്നിങ്ങനെ വിവിധ സിറ്റികളില്‍ ഇറങ്ങുന്ന ലേറ്റസ്‌റ്റ് ഫാഷനാണ് കൊച്ചിയിലെത്തുന്നത്.

വില കൂടിയ ലെതറില്‍ കല്ലും പേളും മെറ്റലും പതിച്ച് അലങ്കരിക്കുമ്പോള്‍ വില 490-ല്‍ തുടങ്ങി 3000-ത്തില്‍ വരെ എത്തി നില്‍ക്കുന്നു. എത്ര വിലയാണെങ്കിലും ഈ പാര്‍ട്ടിവെയര്‍ കളക്ഷന് നിരവധി ആരാധകരുണ്ട്. കൂടാതെ ചെരിപ്പിന് അനുയോജ്യമായ ബാഗ്, പേഴ്‌സ് എന്നിവയും ഇവിടെയുണ്ട്.

ഡ്രസിനിണങ്ങും വിധം ഏതു കളറും സെലക്‍ട് ചെയ്യാം. പ്രശസ്‌തമായ മെട്രോ ഷൂസിന്റെ ബ്രാഞ്ചാണ് കൊച്ചിയിലുള്ള മോച്ചി. ലേഡീസ് ചെരിപ്പുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ കളക്‍ഷനെങ്കിലും ജെന്റ്സിനും വൈവിധ്യമാര്‍ന്ന ഷൂസ് കളക്‍ഷന്‍ ഉണ്ട്. 1500 മുതല്‍ 5000 രൂപ വരെയാണ് ഇവയുടെ വില.
മോഡലിംഗ്, സിനിമ, സീരിയല്‍ രംഗത്തുള്ള പല പ്രമുഖരും മോച്ചിയുടെ സന്ദര്‍ശകരാണ്. മമ്മൂട്ടി, കാവ്യ, ജ്യോതിര്‍‌മയി, ലക്ഷ്‌മി ശര്‍മ എന്നിങ്ങനെ ചില സ്‌ഥിരം കസ്‌റ്റമേഴ്‌സും ഇവര്‍ക്കുണ്ട്.

നാളെത്ര കഴിഞ്ഞാലും പുതുമയ്‌ക്ക് കോട്ടം തട്ടുന്നില്ല എന്നതാണ് ഈ പാര്‍ട്ടിവെയര്‍ കളക്ഷന്‍സിന്റെ പ്രത്യേകത. ചെരിപ്പുകളില്‍ ചെയ്‌തിരിക്കുന്ന വര്‍ക്കിനനുസരിച്ചാണ് വിലയില്‍ വ്യത്യാസം വരുന്നത്.

Mochi, The Shoe Shop
XL/7126, M G Road, Ernakulam, Kochi- 682 035
Phone: 402 2685
Savitha Sijo

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger