Lincoln MKZ

അമേരിക്കന്‍ കാര്‍ വിപണിയില്‍ കരുത്തുറ്റ സാന്നിദ്ധ്യമായി കുതിക്കുകയാണ് Lincoln MKZ , 2008 മോഡല്‍. ഇടത്തരം ലക്ഷ്വറി സെഡാന് പ്രേമികള്‍ക്ക് ആവശ്യമായ മിക്കവാറും എല്ലാ സംവിധാനങ്ങളും ഇതിലുണ്ട്. എടുത്തുപറയത്തക്ക പ്രത്യേകതകളില്‍ പവര്‍ഫുള്‍ V6 എന്ജിന്, 4 വീല്‍ ഡ്രൈവ് (4 x 4), Sync- hands-free system , SIRIUS സാറ്റലൈറ്റ് റേഡിയോ, ലക്ഷൂറിയസ് ലുക് എന്നിവ ഉള്‍പ്പെടുന്നു. 5 പേര്‍ക്ക് സുഖമായി ട്രാവല്‍ ചെയ്യാന്‍ സാധിക്കുന്ന Lincoln MKZ നു കമ്പനി അവകാശപ്പെടുന്ന മൈലേജ്, സിറ്റിയില്‍ 18, ഹൈവേയില്‍ 28 എന്നിങ്ങനെയാണ് ( പെര് ഗ്യാലണ്).
ഈ മോഡലില്‍ ലക്ഷ്വറി കാറുകളുടെ ഫീച്ചേര്‍സ് ലിസ്റ്റിലുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, സറൌണ്ട് സൌണ്ട് ഓഡിയോ സിസ്റ്റം (ഓപ്ഷണല്‍), മൂണ്‍റൂഫ്, ഇന്‍ ബില്‍റ്റ് ജി പി എസ്, കീലെസ് സ്റ്റാര്‍ട്ട്( പുഷ് ബട്ടണ്‍) എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈക്റോസോഫ്റ്റിന്റെ 'സിന്‍ക്' ഹാന്‍ഡ്സ് ഫ്രീ സിസ്റ്റം വഴി ഐപോഡ്, MP3 പ്ലെയര്‍, സെല്‍ ഫോണ്‍ എന്നിവ സ്റ്റിയറിങില്‍ നിന്നും കൈ എടുക്കാതെതന്നെ കണ്ട്രോള് ചെയ്യാന്‍ സാധിക്കുന്നു. അത് Lincoln MKZ യുടെ ഒരു പ്രത്യേകതയാണ്.

ഡ്രൈവ് ചെയ്യുമ്പോള്‍ ഇഷ്ടമുള്ള പാട്ടുകേള്‍ക്കാനും ഒരു സുഹൃത്തിനെ ഫോണ്‍ ചെയ്യുന്നതിനും ഒരു ടെക്സ്റ്റ് മെസേജ് വായിക്കുന്നതിനും കേട്ടുകൊണ്ടിരിക്കുന്ന പാട്ട് ഏത് ആല്ബത്തിലേതെന്ന് അറിയുന്നതിനുമൊക്കെ കാറിനോട് ചോദിച്ചാല്‍ മതിയാകും. ഉത്തരങ്ങള്‍ Sync- hands-free system പറഞ്ഞുതരും. ഒറ്റയ്ക്കുള്ള യാത്രകളിലെ മടുപ്പ് ഒഴിവാക്കാനും സേഫ്റ്റിക്കും ഇത് ഉപകാരപ്പെടുന്നു. വോയ്സ് റെകഗ്നിഷന്‍ ടെക്നോളജിയാണ് ഇതിനാധാരം.
LED ടെയില്‍ ലൈറ്റുകള്‍, പെര്‍ഫെക്റ്റ് ക്രോം ട്രിം ചെയ്ത എക്സ്റ്റീരിയര്‍, 'ഹീറ്റിങ് ആന്‍ഡ് കൂളിങ്' സെറ്റിങ്സ് ഉള്ള ഫ്രണ്ട് സീറ്റ്സ്, വളരെ റിച് ലുക് ഉള്ള ഇന്റീരിയര്‍ എന്നിവയൊക്കെ ചേര്‍ന്ന് സുന്ദരമായ Lincoln MKZ പെട്രോള്‍ വിലയെ ഭയക്കുന്നവര്‍ക്ക് യോജിച്ച ഒരു സെലക്ഷന് അല്ല . മൈലേജിന്റെ കാര്യത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ തന്നെ കാരണം. എങ്കില്‍ത്തന്നെയും ഒരു ക്ലാസിക് സ്റ്റൈലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചേര്സുകളുടെ നിരയും ധാരാളം ഇടമുള്ള ഉള്‍വശവും ശാന്തമായ യാത്രയും Lincoln MKZ യുടെ ആരാധകരുടെ എണ്ണം ദിനംപ്രതി കൂട്ടുന്നു. ബ്ലാക് ക്ലിയര്‍ കോട്ട്, മെറ്റാലിക് റെഡ്, ഡ്യൂണ്‍ പേള്‍ മെറ്റാലിക്, സില്‍വര്‍ മോസ് ഗ്രീന്‍, ഡാര്‍ക് ബ്ലൂ മെറ്റാലിക്, വൈറ്റ് മെറ്റാലിക് എന്നിങ്ങനെ വിവിധ കളറുകളില്‍ ലിങ്കണ് ലഭ്യമാണ്. വില MSRP: $30,980 - $32,850. കൂടുതല്‍ വിവരങ്ങളും ഡീലര്‍ ലൊകേഷനും കമ്പനി വെബ്സൈറ്റില്‍.
www.lincoln.com
Heritage Lincoln Mercury
28 Auto Center Drive, Tustin, CA 92782
Phone: (714) 544-3111
Fax: (714) 544-7970
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME