Land Of Make Believe

പെട്രോളിന്റെ വിലയിലെ കുതിപ്പുകള്‍ ലോകസാമ്പത്തിക നിലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നു പറയാതെവയ്യ. അമേരിക്കയിലെ സ്ഥിതിയും ഇതില്‍ നിന്ന് ഒട്ടും ഭിന്നമല്ല. എയര്‍ ടിക്കറ്റുകളും മറ്റ് ട്രാവല്‍ എക്സ്പെന്സുകളും ഇക്കുറി അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമായിട്ടുണ്ട്. സമ്മര്‍ വെക്കേഷന് മുഴുവനും കറങ്ങിയടിച്ച് ആഘോഷിച്ചിരുന്നവരെല്ലാം ഇപ്പോള്‍ 'സ്റ്റേ-കേഷന്' എന്ന നിലയിലാണ് സമ്മര്‍ തകര്പ്പനാക്കുന്നത്.
വീടുകളില്‍ ബാര്‍ബെക്യു പാര്‍ട്ടികളും പൂള് പാര്‍ട്ടികളും ബീച്ച് ട്രിപ്പുകളും ചുറ്റുവട്ടങ്ങളിലുള്ള ടൂറിസ്റ്റ് ലൊക്കേഷനുകളില്‍ അധികം പണച്ചിലവില്ലാതെയുള്ള യാത്രകളും ഒക്കെയായി സമ്മര്‍ ആഘോഷങ്ങള്‍ ഒതുങ്ങിപ്പോയിരിക്കുന്നു. ന്യൂജേര്സിയിലുള്ളവര്ക്ക് അധികം ട്രാവല്‍ ചെയ്യാതെതന്നെ ഒരു ദിവസം മുഴുവനും ആസ്വദിക്കാന്‍ പറ്റിയ ഒരു അമ്യുസ്മെന്റ് ആന്‍ഡ് വാട്ടര്‍ പാര്‍ക്കാണ് ' ലാന്‍ഡ് ഓഫ് മേക് ബിലീവ്'.
പൈറേറ്റ്സ് പ്ലന്‍ജ്, ജമ്പ് എറൌണ്ട് ഫ്രോഗ്, റോക്കറ്റിംഗ് ടഗ്, പൈറേറ്റ് ഫോര്‍ട്ട്, റിവര്‍ റൈഡ്, സൈഡ്വൈന്ഡര്, ടൊര്നാഡൊ, റോളര്‍ കോസ്റ്റര്‍, ക്യരൂസല്, ടി റെക്സ് , ഫ്രീ ഫാളിങ് തുടങ്ങി നിരവധി റൈഡുകള്‍ സന്ദര്‍ശകര്‍ക്കായി ഇവിടെയുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ധാരാളം ഗിഫ്റ്റ് ഷോപുകളും. കൂടാതെ ബര്‍ഗര്‍, ഹോട്ട് ഡോഗ്സ്, പിസ, ചിക്കന്‍ സാന്‍വിച്ച്, കോട്ടന്‍ ക്യാന്‍ഡി, സ്നോ കോണ്‍സ് തുടങ്ങി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും. 52 വര്‍ഷത്തെ എന്റര്റ്റെയിന്മെന്റ് പാരമ്പര്യമുള്ള 'മേക് ബിലീവ്' സന്ദര്‍ശകരുടെ സുരക്ഷയില്‍ അതീവ ശ്രദ്ധാലുക്കളാണ്. ഓരോ റൈഡുകളിലും സഞ്ചാരികള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
മുതിര്‍ന്നവര്‍ക്ക് $ 20, കുട്ടികള്‍ക്ക് (2-18) $22, സീനിയര്‍ സിറ്റിസണ്‍സ് ( 62 നു മുകളില്‍) $ 18 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. സീസണ് പാസുകളും ലഭ്യമാണ്. ആല്‍ക്കഹോള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്ന ഈ തീം പാര്‍ക്കില്‍ വിവിധയിനം റൈഡുകള്‍ക്ക് പാലിക്കേണ്ടുന്ന വസ്ത്രധാരണ രീതികളെപ്പറ്റി കൃത്യമായി വിവരിക്കുന്നുണ്ട്. സ്ട്രോളറുകളുടെ ഉപയോഗം ചിലയിടങ്ങളില്‍ നിരോധിച്ചിരിക്കുന്നു. ഇതെല്ലാം സന്ദര്‍ശകരുടെ സുരക്ഷയും പാര്‍ക്കിന്റെ വൃത്തിയും ഉറപ്പാക്കുന്നതിനുവേണ്ടി മാത്രം. കുട്ടികള്‍ക്കും കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസം മുഴുവന്‍ ആഘോഷിച്ചുതീര്ക്കാന് ലാന്‍ഡ് ഓഫ് മേക് ബിലീവ് ഒരു നല്ല ചോയ്സാണെന്നതില് രണ്ടഭിപ്രായമില്ല.
352 Hope Great Meadows R
Hope, NJ 07844
Phone: (908) 459-9000
Sreeja Balaraj / TEAM INDULEKHA
View Larger Map
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME