TRIP 2 Point Pleasent BEACH
ബീച്ചുകളില്‍ ഏറ്റവും തിരക്കുള്ള സമയമാണ് സമ്മര്‍. കടല്ക്കരയിലിരുന്നും തിരപ്പുറത്ത് നീന്തിക്കളിച്ചും പൊള്ളുന്ന ചൂടിനെ തളച്ചിടുന്നവര്‍, സൂര്യകിരണങ്ങളില്‍ സ്കിന്‍ ടാനിംഗ് ലക്ഷ്യമാക്കി വരുന്നവര്‍, മണല്ക്കൊട്ടാരങ്ങളൊരുക്കി കളിക്കുന്ന കുട്ടികള്‍ കൂടാതെ സര്‍ഫിംഗ്, സ്കീയിംഗ്, സ്ക്യൂബാ ഡൈവിംഗ്, ഫിഷിംഗ് അങ്ങനെയങ്ങനെ വേനല്‍ക്കാലം ബീച്ചിലെ ആഘോഷമാക്കുന്നു പാശ്ചാത്യര്‍.വൈവിധ്യമാര്‍ന്ന സ്വിം വെയറുകള്‍ മുതല്‍ സര്‍ഫ് ക്ലോതിംഗ്, സ്കീയിംഗ് വെറ്റ് സ്യൂട്സ് തുടങ്ങി വാട്ടര്‍ സ്പോര്‍ട്സ് സംബന്ധിയായ എല്ലാ ബിസിനസുകളും തഴച്ചുവളരുന്ന സമയം കൂടിയാണ് വേനല്‍ക്കാലം. ഒരു ദിവസം മുഴുവനും ചെലവഴിക്കാനാണ് മിക്കവരും ബീച്ചിലേക്ക് ട്രിപ് പ്ലാന്‍ ചെയ്യുന്നത്. ഇതിനാവശ്യമായ എല്ലാ ഉപാധികളുമുള്ള ബീച്ചുകളിലൊന്നാണ് 'ന്യൂ ജേഴ്സിയിലെ 'പോയിന്റ് പ്ലെസന്റ്' ബീച്ച്.
താമസിക്കാന്‍ മോട്ടലുകള്‍, ഷോപ്പിങിന് ആന്റിക് സ്റ്റോറുകള്‍, ഫിഷിംഗിന് ബെയ്റ്റ് ആന്‍ഡ് ടാക്ക്ള്‍ സ്റ്റോറുകള്‍, അംബ്രെല്ല റെന്റിംഗ്, ബോട്ട് റെന്റല്‍സ്, റെസ്റ്ററന്റ്സ് തുടങ്ങിയ എല്ലാ സൌകര്യങ്ങളും പോയിന്റ് പ്ലെസന്റ് ബീച്ചിലെത്തുന്നവര്‍ക്ക് ലഭ്യമാണ്. ഏറ്റവും മനോഹരമായ ഒരു ബോര്‍ഡ് വാക് ഇവിടെ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുന്നു.
ഹഡ്സണ്‍ റിവര്‍, ഡെലവേര്‍ റിവര്‍ എന്നിവയുടെ സംഗമം മൂലം വിവിധയിനം ട്രോപികല്‍ ഫിഷ് സ്പീഷീസുകളുടെ സാന്നിധ്യമുള്ള 'പോയിന്റ് പ്ലെസന്റ്' ഫിഷിംഗ് ഹോബിയുള്ളവര്‍ക്ക് ഏറെ പ്രിയങ്കരമാണ്. പോയിന്റ് പ്ലെസന്റ് ബീച്ചിലെ ഫാര്‍മേര്‍സ് മാര്‍കെറ്റ്, ടാലന്റ് ഷോസ്, മൂവീസ്, ചില്‍ഡ്രന്‍സ് ബീച്ച് ഷോസ്, ഫയര്‍ വര്‍ക്സ്, റിസ്റ്റ് ബാന്‍ഡ് നൈറ്റ് തുടങ്ങി ജൂലായ് മാസത്തിലെ ഓണ്‍ ഗോയിംഗ് ഈവന്റ്സിനെക്കുറിച്ചുള്ള വിവരണങ്ങള്‍ അവരുടെ വെബ്സൈറ്റിലും ലഭ്യം. ഈ സമ്മറിലെ കുറച്ചുദിവസങ്ങള്‍ അറ്റ്ലാന്റിക്കിന്റെ തീരത്താകട്ടെ.
ബീച്ചിന്റെ പ്രൈവറ്റ് ഏരിയകളില്‍ ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. ഇവിടെ നീന്തല്‍ക്കാര്‍ക്ക് ലൈഫ് ഗാര്‍ഡ് സപ്പോര്‍ട്ട് ലഭിക്കുന്നു. എന്നാല്‍ പബ്ലിക് ഏരിയകളില്‍ സ്വന്തം റിസ്കിലാണ് നീന്തല്ക്കാര് കടലില്‍ ഇറങ്ങുന്നത്. സേഫ്റ്റി വാണിംഗ് പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ഫ്ലാഗുകള്‍ നോക്കി മനസ്സിലാക്കേണ്ടതുണ്ട്. പച്ച പൂര്‍ണ്ണ സുരക്ഷിതത്വവും, മഞ്ഞ ശക്തമായ തിരകളുടെ സാന്നിധ്യവും ചുവപ്പ് അപകടവും സൂചിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍: www.pointpleasantbeach.com
View Larger
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME