TOYOTA Prius: The Hybrid Experience

ഹൈബ്രിഡ് കാറുകള്‍ ഇപ്പോള്‍ വളരെ പോപ്പുലര്‍ ആണ് അമേരിക്കയില്‍. ഈ പോപ്പുലാരിറ്റിയുടെ രഹസ്യം അറിയേണ്ടെ? പെട്രോളിന്റെ (ഗ്യാസൊലിന്‍) വിലക്കയറ്റം!
പൂര്‍ണ്ണമായും പെട്രോളിനെ ആശ്രയിക്കാതെ ഇലക്ട്രിസിറ്റിയും ഹൈബ്രിഡ് കാറുകളില്‍ ഉപയോഗിക്കാം. കൂടുതല്‍ മൈലേജ് ലഭിക്കുന്നതിനൊപ്പം അന്തരീക്ഷം മലിനമാകാതിരിക്കാനുമുള്ള ടെക്നോളജിയും (ടെയില്‍ പൈപ് എമിഷന്‍സ് കുറവ്) ഹൈബ്രിഡ് കാറുകളിലുണ്ട്. ഈ ശ്രേണിയില്‍ വളരെ പോപുലര്‍ ആണ് ടൊയോട്ടാ പ്രിയസ്.
പ്രിയസ് 2004 -ല്‍ പുറത്തിറങ്ങിയ മോഡലില്‍ 5 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൌകര്യമുണ്ട്. പുതിയ മോഡലിന് ഇതില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടില്ല. 4 ഡോര്‍ ഹാച്ബാക്ക് സ്റ്റൈല്‍ ബോഡി. ഒരു ഫാമിലി കാറിന്റെ രീതിയില്‍ രൂപപ്പെടുത്തിയ 'പ്രിയസ്' ഡാഷില്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ഇന്‍ഫര്‍മേഷനും ലഭ്യം. ഔട്ട്സ്റ്റാന്‍ഡിംഗ് മൈലേജ്, ലോ എമിഷന്‍, ഹാച്ബാക്ക് സ്റ്റൈല്‍ ബോഡി, പവര്‍ സ്പ്ലിറ്റ് ഡിവൈസ്, കുറഞ്ഞ വില എന്നിവയാണ് ഈ കാറിനെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. അതോടൊപ്പം പുഷ് ബട്ടന് സ്റ്റാര്‍ട്ട്, ഐപോഡ് പോര്‍ട്ട്, ബ്ലൂ ടൂത് ( ഹാന്‍ഡ്സ് ഫ്രീ സെല്‍ഫോണ്‍ യൂസ്), കാര്‍ മോഷണം തടയാനുള്ള എന്ജിന് ഇമ്മൊബിലൈസര്‍ തെഫ്റ്റ് ഡിറ്റെറന്സ് സിസ്റ്റം, HID ഹെഡ്ലൈറ്റ്സ് എന്നിവയും പ്രിയസിന്റെ പ്രത്യേകതകളാണ്. സിറ്റിയില്‍ ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകളില്‍ ഏറ്റവും പോപുലര്‍ പ്രിയസ് തന്നെ.കോന്‍സ്റ്റന്റ് സ്പീഡില്‍ പോകാന്‍ കഴിയുന്നത്ര ശ്രദ്ധിക്കുന്നതിനൊപ്പം സഡന്‍ സ്റ്റോപുകള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ മൈലേജ് ലഭ്യമാകും. അതുപോലെതന്നെ സ്പീഡ് അല്പം കുറച്ചാല്‍ ഡ്രാഗ് ഫോഴ്സ് കുറച്ച് കൂടുതല്‍ ഇന്ധനം ലാഭിക്കാനും കഴിയും.
പ്രിയസ് 1.5 ലിറ്റര്‍ എന്ജിന് പുതിയ മോഡലിന് വില $ 22359. ഡീലേര്‍സിന്റെ സ്പെഷ്യല്‍ ഡിസ്കൌണ്ടില് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാം.
Glen Toyota
23-07 Maple Avenue, Fair Lawn, NJ- 07410
Phone: 888 850 6777
www.toyota.com
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME