SPiCE most viewed videos in indulekha
 

Life @ US: Cool Fashions 4 Hot Summer

Paris Hiltonബീച്ച് പാര്‍ട്ടികളുടെ, വെക്കേഷന്റെ , ടൂറിസത്തിന്റെ, ബാര്‍ബെക്യൂവിന്റെ സമ്മര്‍! സമ്മറിനെ വരവേല്‍ക്കാന്‍ അമേരിക്ക ഒരുങ്ങിക്കഴിഞ്ഞു. സമ്മറിനു യോജിച്ച ഡ്രെസ് വെറൈറ്റീസ്, സാന്‍ഡല്‍‌സ്, ഫ്ലിപ് ഫ്ലോപ്സ്, ഹാറ്റ്സ്, സ്വിം വെയേര്‍സ് എല്ലാം ഫാഷന്‍ വിപണിയില്‍ ലഭ്യം.

ലെമണ്‍, മാംഗോ, വൈറ്റ് എന്നീ ഷെയ്‌‌ഡുകളാണ് സമ്മറില്‍ അധികവും ഉപയോഗിക്കുന്നത്. ‍ പ്ലെയിന്‍ കോട്ടണ്‍ ആണ് വേനലില്‍ ‍ ധരിക്കാന്‍ ഏറ്റവും അനുയോജ്യം. സമ്മറില്‍ ബീച്ചുകള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഫാഷന്‍ ബ്രാന്‍ഡുകള്‍ ബീച്ച് വെയറുകളുടെ വലിയ നിരതന്നെ മാര്‍ക്കറ്റില്‍ എത്തിച്ചു. ബിച്ച് ഡ്രെസുകള്‍ക്കൊപ്പം അധികം വിലപിടിപ്പില്ലാത്ത ജ്വല്ലറിയാണ് അഭികാമ്യം. കളര്‍ഫുള്‍ ആയ ബാംഗിള്‍ ബ്രേസ്‌ലെറ്റുകളും സ്കാര്‍ഫുകളും ബീച്ച് ഡ്രെസുകള്‍ക്ക് യോജിക്കും.

ഹവായിയന്‍ ഫ്ലോറല്‍ പ്രിന്റ്സ് ഉള്ള ഡ്രെസുകള്‍ക്ക് ഇവിടെ വന്‍ പ്രചാരമുണ്ട്. 'തീം' അനുസരിച്ച് ഓരോ പാര്‍ട്ടികള്‍ക്കും ധരിക്കേണ്ട ഡ്രെസുകളും വ്യത്യസ്തങ്ങളായിരിക്കും. ബീച്ച് പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്ന ഫുട്ട്‌വെയേര്‍സ്, വാട്ടര്‍ ഷൂസ് അല്ലെങ്കില്‍ ഫ്ലിപ് ഫ്ലോപ്സ് ആകുന്നതാണ് സൌകര്യം. യോജിച്ചൊരു സണ്‍ സ്ക്രീന്‍ ലോഷനും നിര്‍ബന്ധം. ബീച്ചില്‍ ധാരാളം വിവാഹപാര്‍ട്ടികളും നടത്താറുണ്ട്. വധൂവരന്‍‌മാര്‍ ബീച്ചിനുയോജിച്ച രീതിയില്‍, ട്രഡീഷണല്‍ സ്റ്റൈലില്‍ നിന്നും ഭിന്നമായ വസ്ത്രധാരണമാണ് സ്വീകരിക്കാറുള്ളത്.
Paris Hilton
ചിത്രത്തിലുള്ള ബീച്ച് ഡ്രെസ്സ് അമേരിക്കയിലെ ജെ.ക്രൂ എന്ന കമ്പനി ഈ സമ്മറില്‍ വിപണിയിലിറക്കിയതാണ്. സിട്രസ് ലൈം കളറില്‍ സ്ട്രാപ്‌ലെസ് ഫാഷനില്‍ തയാറാക്കിയ ബീച്ച് ഡ്രെസിന് വില $ 98. ബ്രൈറ്റ് ടാംഗരിന്‍ കളറിലുള്ള ഹാള്‍ട്ടറിന് വില $ 98. പ്യുവര്‍ കോട്ടന്‍ മെറ്റീരിയലില്‍ തയാറാക്കിയ ഇവ ബീച്ച് പാര്‍ട്ടികള്‍ക്കും അനുയോജ്യം. മാച്ചിംഗ് ഹാറ്റ് ഉപയോഗിക്കാം. ഓണ്‍ലൈന്‍ പര്‍ച്ചേസ് കൂടാതെ കമ്പനിയുടെ വെബ്‌സൈറ്റില്‍ സിപ് കോഡ് കൊടുത്താല്‍ അടുത്തുള്ള സ്റ്റോറിന്റെ വിവരം ലഭിക്കും.
Paris Hilton
സമ്മര്‍ സ്പെഷ്യല്‍ ഫ്ലാറ്റ് സാന്‍ഡല്‍‌സ്. പീപ് ടോ സ്റ്റൈലില്‍ ജെ. ക്രൂ വിപണിയിലിറക്കിയ ഇവയ്ക്ക് വില $ 88- 158. ബ്രൈറ്റ് , മെറ്റാലിക് ഷെയ‌ഡുകളില്‍ ലഭിക്കുന്നു. ഇതും ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴിയും സ്റ്റോറിലും ലഭ്യം.

J.Crew Customer Relations
One Ivy Crescent, Lynchburg, VA 24513-1001
Phone: 1 800 562 0258
www.jcrew.com
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger