SPiCE most viewed videos in indulekha
 

TRENDi @ Seematti

mandira bedi model for seematti antique and bridal milky wedding collectionആന്റിക് കളക്ഷന്‍, ബ്രൈഡല്‍ മില്‍ക്കി വെഡ്ഡിംഗ് വെയര്‍ കളക്‌ഷന്‍... എന്നും പുതുമയുള്ള വസ്‌ത്രശേഖരം ശീമാട്ടിയിലുണ്ട്.

» MANDIRA BEDI in
Seematti Collections


“അണ്‍സീന്‍ മാസ്‌റ്റര്‍ പീസസ് എന്നാണ് ആന്റിക് കളക്ഷന് ഞങ്ങള്‍ പേരിട്ടിരിക്കുന്നത്. ഈ ഡിസൈന്‍സിന്റെ ഇത്രയും വലിയൊരു കളക്ഷന്‍ വേറെങ്ങും കാണില്ല. ഇത് ലൈറ്റ് വെയ്‌റ്റാണ്, സോഫ്‌റ്റാണ്, നോണ്‍ ക്രഷബിളുമാണ്. ” ഭംഗിയായി ഞൊറിഞ്ഞുടുത്തിരിക്കുന്ന മെറൂണില്‍ കസവുകളുള്ള സാരിയുടെ മുന്താണി ചുരുട്ടിക്കൂട്ടിയ ശേഷം ബീന കണ്ണന്‍ പറഞ്ഞു- ഒരു ചുളിവെങ്കിലും ഉണ്ടോ എന്നു നോക്കൂ. സത്യം, ചുളിവിന്റെ ‘ചു’ പോലും അതിലെങ്ങും കാണാനില്ല!

ആന്റിക് കളക്ഷനിലെ എക്‌സ്‌പെന്‍സീവ് ഇനങ്ങള്‍ക്ക് 25,000- 40,000 വരെയാ‍ണ് വില. വില കുറഞ്ഞ റേഞ്ചിലുള്ളവ 4000 മുതല്‍ കിട്ടുന്നു. 20,000 മുതല്‍ 40,000 വരെയാണ് വെഡ്ഡിംഗ് വെയര്‍ കളക്ഷനിലുള്ളത്. അതില്‍ ജൂട്ട്, പശ്‌മിന, ക്രേപ്പ് ഗോള്‍ഡന്‍ ലുക്കിംഗ് മെറ്റാലിക് തുടങ്ങി ഏതു ടൈപ്പും കിട്ടും.

ബോഡിയില്‍ നിറയെ പ്രിന്റുകളുള്ള സോഫ്‌റ്റായ സാമുദ്രികയുടെ ടെമ്പിള്‍ ഡിസൈന്‍, സിഗ് സാഗ് ഡിസൈന്‍, വട്ടത്തില്‍ വലിയ പ്രിന്റുകളുള്ളവ....സാരികള്‍ എല്ലാം ഒന്നിനൊന്നു വ്യത്യസ്‌തം. “എണ്‍പതു ശതമാനവും ഞങ്ങളുടെ ഇന്‍ ഹൌസ് ഡിസൈനേഴ്‌സ് ഡിസൈന്‍ ചെയ്യുന്നതാണ്. അതു കൊണ്ടു തന്നെ ഒരു പോലുള്ള രണ്ടു സാരികള്‍ ശീമാട്ടിയിലില്ല.” ബീന കണ്ണന്‍ ഉറപ്പു തരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഓള്‍ ട്രെന്റി ആന്റ് ലേറ്റസ്‌റ്റ്.
Pushpa M. / TEAM INDULEKHA

RELATED PAGES
» Beena Kannan Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger