sunglass.....really cool !

സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണുകളെ രക്ഷിക്കാന്‍ ഒരു സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതുതന്നെ. സണ്‍ഗ്ലാസുകള്‍ ഇപ്പോള്‍ ആഡംബരത്തിന്റെ ലക്ഷണമെന്നതിലുപരി അവശ്യവസ്തുക്കളുടെ പട്ടികയിലും സ്ഥാനം പിടിച്ചിരിക്കുന്നു. ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് വിവിധ മോഡലുകള്‍ ലഭ്യമാണ്.
ഫാഷനബിള്‍ ട്രെന്‍ഡുകള്‍ ഇഷ്ടമുള്ളവര്‍ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഡിസൈനര്‍ സണ്‍ഗ്ലാസ് കൂടി ധരിച്ചാല്‍ ഒരു 'കൂള്‍' ലുക് ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. മുഖത്തിന്റെ ആകൃതിക്കു യോജിക്കുംവിധമുള്ള മോഡലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പുതിയ ഫാഷന്‍ രീതികളിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമായി ഇവ മാറിക്കഴിഞ്ഞു. ഇന്റര്‍ നാഷണല്‍ ഫാഷന്‍ മാസികകളിലെല്ലാം തന്നെ പുതിയ ഡിസൈനുകളെപ്പറ്റിയുള്ള വിവരണങ്ങള്‍ കാണാം. ഈ രംഗത്ത്, അതികായന്മാര്‍ റേയ് ബന്‍, പോളൊ, ദിയൊര്‍ ( ക്രിസ്റ്റിന്‍ ദിയൊര്‍), പ്രദ, ഗൂച്ചി, സില്‍ഹൂട്, ചാനെല്‍ തുടങ്ങിവരാണ്.

ഈ ചിത്രത്തിലുള്ളത് ദിയൊര്‍ പുറത്തിറത്തിയിട്ടുള്ള ഡിസൈനര്‍ സണ്‍ഗ്ലാസ് 'എയര്‍ സ്പീഡ്2' എന്ന മോഡലാണ്. സ്ത്രീകള്‍ക്കായുള്ള ഈ മോഡലില്‍ ഖാകി നിറമുള്ള പ്ലാസ്റ്റിക് ഫ്രെയിമിനോടൊപ്പം ബ്രൌണ്‍, ഗ്രേ എന്നീ ഷേഡുകളില്‍ ലഭിക്കുന്നു. വില റീട്ടയില്‍ $ 272. ഓണ്‍ലൈന്‍ വഴി ഡിസ്കൌണ്ട് റേറ്റില്‍ $ 234.

ഇതു റേയ് ബന്റെ പുരുഷന്മാര്‍ക്കുള്ള മോഡല്‍. വില $ 149. ഗ്രേയിഷ് ഗ്രീന്‍, ഗ്രേ, ബ്ലാക് എന്നീ നിറങ്ങളില്‍ ലഭ്യം.
സണ്‍ഗ്ലാസുകള്‍ കണ്ണുകളെ അല്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് രക്ഷിക്കുന്നതിനൊപ്പം ഒരു 'മറ' കൂടി നല്‍കുന്നുവെന്ന് പറയാതെ വയ്യ. സ്റ്റൈലിനോടൊപ്പം അല്‍പ്പം പ്രൊട്ടക്‍ഷനും, അതാണ് സണ്‍ഗ്ലാസുകളെ ഇത്ര പോപ്പുലര്‍ ആക്കിയത്. സിനിമാതാരങ്ങളും ഷോ ബിസിനസുമായി ബന്ധമുള്ളവരും ആരാധകരുടെ കണ്ണില്‍ പെടാതിരിക്കാന്‍ വലിയ സണ്‍ഗ്ലാസുകള്‍ ധരിക്കുന്നതു കാണാം. ഒരു പരിധിവരെ ആളുകളുടെ തുറിച്ചുനോട്ടം ഒഴിവാക്കാമെന്നു ചുരുക്കം.
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME