SPiCE most viewed videos in indulekha
 

നെറ്റില്‍ ഒരു pet

pet animals in netഞായറാഴ്ച സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ട കാഴ്ച, അവിടത്തെ ചെറിയ കുട്ടി തറയില്‍ ഉരുണ്ട് കരയുന്നു. കാരണം തിരക്കിയപ്പോള്‍ മനസ്സിലായി കുട്ടിക്ക് ഒരു 'പെറ്റ് ' വേണം. പട്ടിയോ പൂച്ചയോ സ്വര്‍ണ്ണമീനോ അണ്ണാനോ ആമയോ തത്തയോ അങ്ങനെ എന്തെങ്കിലും. സുഹൃത്തിനാണെങ്കില്‍ ജോലിത്തിരക്കുണ്ട് പിന്നെ കുട്ടികളുടെ കാര്യം , വീട്ടുകാര്യം. അതിനിടയ്ക്ക് ഈ മാതിരി തലവേദനകളില്‍ യാതൊരു താത്‌പര്യവും ഇല്ല. മാത്രമല്ല ചെറിയ അപാര്‍ട്മെന്റില്‍ താമസിക്കുമ്പോള്‍ മനുഷ്യര്‍ക്ക് നേരെ ചൊവ്വേ നിന്നു തിരിയാനിടമില്ല, പിന്നെയല്ലേ 'പെറ്റ്സ്'. ഒടുവില്‍ കാര്യം സോള്‍‌വ്ഡ് ആയത് 'വെബ്‌കിന്‍സ് ‘ വഴി. പരാമസ് മാളിലെ കേബി ടോയ്‌സില്‍ നിന്ന് അറേബ്യന്‍ ഹോഴ്‌സിനെ കുട്ടിക്ക് വാങ്ങിച്ചുകൊടുത്തു. സംഗതി വെര്‍ച്വല്‍ ആണെന്ന് മാത്രം. വിലയും കുറവ് , 15 ഡോളറില്‍ താഴെ.

ഇന്റെര്‍നെറ്റില്‍ നിന്ന് പെറ്റ് ആനിമല്‍‌സിനെ ദത്തെടുക്കുന്ന രീതിയാണിത്. എട്ടു ഡിജിറ്റുകളുള്ള കോഡ് രേഖപ്പെടുത്തിയ സ്റ്റഫ് ചെയ്ത ടോയ്സ് ചില സൈറ്റുകള്‍ വിപണിയില്‍ ഇറക്കുന്നു. അവ വാങ്ങി ആ സൈറ്റില്‍ കോഡ് ചേര്‍ക്കുന്നതോടെ നമുക്ക് അവിടെ വെര്‍ച്വല്‍ ആയി അതേ പെറ്റിനെ കിട്ടുന്നു. പിന്നീട് നമുക്ക് അതിനനുവദിച്ച് കിട്ടിയിരിക്കുന്ന റൂം മോടിപിടിപ്പിക്കാം, ഗെയിംസ് കളിച്ച് 'കിന്‍കാഷ്' ( വെര്‍ച്വല്‍ പണം) സമ്പാദിച്ച് പെറ്റിനു വേണ്ട കാര്യങ്ങള്‍ വാങ്ങിക്കാം..അങ്ങനെ നമ്മള്‍ ഒരു വളര്‍ത്തുമൃഗത്തിനുവേണ്ടി ചെയ്യുന്ന എല്ലാം വെര്‍ച്വല്‍ ആയി ചെയ്യാം.
ഇത് നല്‍കുന്ന പ്രധാന സൈറ്റുകള്‍ webkins.com, shiningstar. com എന്നിവയാണ്. മിക്കവാറും എല്ലാ ടോയ് ഷോപ്പുകളിലും ഓണ്‍‌ലൈനായും ഇവ ലഭിക്കും.

വീട് അലങ്കോലമാകില്ല, കുട്ടികള്‍ക്ക് സന്തോഷം, മാസാമാസം വെറ്ററിനറി ഡോക്റ്ററുടെ അടുത്ത് പോകണ്ട, അവ നമ്മളെ ഉപദ്രവിക്കുമോ എന്ന ഭയം വേണ്ട, അലര്‍ജിയുണ്ടാകുമെന്ന പേടിയും വേണ്ട. കുട്ടികള്‍ നെറ്റിന് അടിമകളാകാതെ ശ്രദ്ധിക്കണമെന്നു മാത്രം.
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger