SPiCE most viewed videos in indulekha
 

Perfume MANIA!!!

j'adore from Christian Dior was launched in 1999 and it instantly became a hit. Its immense popularity comes from its subtle floral and fruity scent.
ചില പൂക്കളുടെ ഗന്ധം ഓര്‍മ്മയില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാറില്ല. അതുപോലെതന്നെ ചില പെര്‍ഫ്യൂ‍മുകള്‍ നമ്മളെ വല്ലാതെ കീഴ്പ്പെടുത്തിക്കളയും. ഇന്ന് വളരെയധികം വാര്‍ഷിക വരുമാനമുള്ള ഒരു വ്യാപാര മേഖലയായി സുഗന്ധ വിപണി മാറിക്കഴിഞ്ഞു.

ഫാഷന്റെ ലോകോത്തര ബ്രാന്‍ഡുകളൊക്കെയും പെര്‍ഫ്യൂമുകളുടെ ഒരു ശ്രേണിതന്നെ ഓരോ വര്‍ഷവും ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നു. വിവിധതരം പെര്‍ഫ്യൂമുകളുടെ കളക്ഷന്‍സ് ഹോബിയാക്കിയിട്ടുള്ള ധാരാളം ആളുകളുണ്ട്. ഷനെല്‍, ക്രിസ്റ്റിന്‍ ദിയൊര്‍, ഗൂചി, ക്യാള്‍വിന്‍ ക്ലൈന്‍, ഡോള്‍ഷെ ആന്‍‌ഡ് ഗബാന തുടങ്ങിയ വന്‍ ബ്രാന്‍ഡുകള്‍ മുതല്‍ സെലിബ്രിറ്റികളുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി വിപണിയിലെത്തിയ പെര്‍ഫ്യൂമുകളും മാ‍ര്‍ക്കറ്റില്‍ പോപുലറാണ്.

സിനിമാതാരങ്ങളെപ്പറ്റി വായിക്കുകയും കാണുകയും അവരെപ്പോലെ ഉടുത്തൊരുങ്ങുകയും മാത്രമല്ല, അവര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം ബ്രാന്‍ഡ് ഏതെന്നറിഞ്ഞ് അതും അനുകരിക്കാന്‍ ആരാധകര്‍ക്ക് മടിയില്ലെന്നതാണ് പ്രസ്തുത ബ്രാന്‍ഡുകളുടെ പോപ്പുലാരിറ്റിക്ക് ആധാരം. പാരിസ് ഹില്‍ട്ടന്‍, ജെന്നിഫര്‍ ലോപസ്, സേറ ജെസിക്ക പാര്‍ക്കര്‍, ബ്രിട്നി സ്പിയേര്‍സ്, എലിസബത്ത് ടെയ്‌ലര്‍ എന്നിവരുടെ പേരില്‍ വിപണിയിലുള്ള പെര്‍ഫ്യൂമുകള്‍ ഇതിനുദാഹരണം.

j'adore from Christian Dior was launched in 1999 and it instantly became a hit. Its immense popularity comes from its subtle floral and fruity scent.ചിത്രത്തില്‍ ക്രിസ്റ്റിന്‍ ദിയൊറീന്റെ 'ജദോര്‍' (j'adore) എന്ന പെര്‍ഫ്യൂം. വളരെപ്പേര്‍ ഇഷ്ടപ്പെടുന്ന ഒരു ബ്രാന്‍ഡ് ആണിത്. പ്രശസ്ത നടി ചാര്‍ലിസ് തെറോണ്‍ 'ജദോര്‍' ന്റെ പരസ്യത്തില്‍ അഭിനയിക്കുന്നു. ഈവനിംഗ് ഫങ്ഷനുകള്‍ക്കും പാര്‍ട്ടികള്‍ക്കും യോജിച്ച പെര്‍ഫ്യൂം. വളരെക്കുറച്ചുമാത്രം ഉപയോഗിച്ചാല്‍ മതി.കൂടുതല്‍ സമയം സുഗന്ധം നിലനില്‍ക്കുകയും ചെയ്യും. ഭംഗിയുള്ള ബോട്ടിലില്‍ ലഭിക്കുന്നു. വില $ 82. അവരുടെ വെബ് സൈറ്റില്‍ നിന്ന് ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യാം (www.dior.com. ) മാത്രമല്ല നിരവധി പെര്‍ഫ്യൂം സെയില്‍ സൈറ്റുകളിലും ലഭ്യം.

പെര്‍ഫ്യൂം തെരഞ്ഞെടുക്കുമ്പോള്‍ രൂക്ഷമായ ഗന്ധങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയാല്‍ നന്നായിരിക്കും മാത്രമല്ല പള്‍സ് പോയിന്റുകളില്‍ (റിസ്റ്റ്, നെക്ക്) അപ്ലൈ ചെയ്യാനും ശ്രദ്ധിക്കണം.
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger