SPiCE most viewed videos in indulekha
 

Crafts: All the way from Gujarath

for kidsകരകൌശലവസ്‌തുക്കളോട് കമ്പമുള്ളവര്‍, വള്ളവും ആനകളും ചിരട്ടത്തവികളും കണ്ട് മടുത്തവര്‍, മറുനാടന്‍ കരവിരുതുകള്‍ ഷോക്കേസില്‍ വയ്‌ക്കാന്‍ മോഹിക്കുന്നവര്‍.....

ഈ പറയുന്നതൊക്കെ എനിക്കും ചേരും എന്നു തോന്നുന്നെങ്കില്‍ എറണാകുളത്ത് ടി.ഡി. എം ഹാളിനടുത്തുള്ള വിമന്‍സ് അസോസിയേഷന്‍ ഹാളിലേക്കു ചെല്ലൂ. മെയ് 18 വരെ ഇവിടെ ഗുജറാത്തില്‍ നിന്നുള്ള കരകൌശല വസ്‌തുക്കളുടെ എക്‌സിബിഷന്‍ നടക്കുന്നു. അവിടെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മാര്‍ക്കറ്റ് റോഡിലെ ഗുജറാത്ത് എമ്പോറിയം സന്ദര്‍ശിക്കൂ.

ആസാം വുഡിലും റ്റീക്കിലും തീര്‍ത്തതാണ് കരകൌശലവസ്‌തുക്കള്‍. പേരു സൂചിപ്പിക്കുന്നതു പോലെ എല്ലാം കൈകൊണ്ട് നിര്‍മിച്ചവ. പ്രദര്‍ശന ഹാളില്‍, കാട്ടുവള്ളികള്‍ പിണഞ്ഞിരിക്കുന്നതു പോലെയുള്ള മൂന്നു കമ്പുകള്‍ കണ്ടാല്‍, ഇതെന്താണ് ‘സംഗതി’യെന്ന് ആരും ഒന്നു സംശയിക്കും. അതിന്റെ മൂന്നു കമ്പും അകത്തി കുത്തിനിര്‍ത്തിയാല്‍ കൌതുകമുള്ള ബൌള്‍ സ്‌റ്റാന്‍ഡായി. മുഖത്തിന്റെ കൊത്തുരൂപം വെറും ഷോപ്പീസാണെന്നു കരുതരുതേ. ആ മുഖത്ത് നിങ്ങളുടെ കണ്ണട സൂക്ഷിച്ചു വയ്‌ക്കാം. വില 135 രൂപ.

പണ്ട് പള്ളിക്കൂടത്തില്‍ പഠിച്ച കാലത്ത്, രസതന്ത്ര പുസ്‌തകത്തില്‍ കണ്ടിരുന്ന രൂപങ്ങള്‍ പോലുള്ളവ ഹെഡ് മസാജറാണ്. കയ്യും മുഖവും കാലും നടുവും പാദവും മസാജ് ചെയ്യാന്‍ വേറെ രൂപങ്ങള്‍. വില 90-180 രൂപ. പല വളയങ്ങള്‍ ഒട്ടിച്ചു കോര്‍ത്തുണ്ടാക്കിയതാണെന്ന് തോന്നിക്കുന്ന, ഒറ്റത്തടിയില്‍ തീര്‍ത്ത ഫ്രൂട്ട് സ്‌റ്റാന്റിന് 450 രൂപ.

ഗാര്‍ഡന്‍ ചെയറിന് 2250 രൂപ, ടീപ്പോയ്-3000 രൂപ, കോര്‍ണര്‍ സ്‌റ്റാന്‍ഡുകള്‍ക്ക് 200-5000 വരെ. 200-1300 രൂപയുടെ ജുവല്‍ ബോക്‌സ്. എന്തിന് 135 രൂപ കൊടുത്താല്‍ തടിയില്‍ തീര്‍ത്ത ജ്യൂസ് സ്‌ക്വീസര്‍ വരെ ഇവിടെക്കിട്ടും.

Gujarath Emporium, Market Road, Kochi-11
Pushpa M. / TEAM INDULEKHA

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger