SPiCE most viewed videos in indulekha
 

Sudha's Exquisite Temple Jewellery

Bhoositha, from sudha balachandran's Temple Jewellery Series
ദേവത, ഗാന്ധാരി, ചാരുലത, പാഞ്ചാലി....തെറ്റിദ്ധരിക്കരുതേ, ഇതൊന്നും സീരിയല്‍പ്പേരല്ല. ഈ ചിത്രത്തില്‍ കാണുന്ന ടെമ്പിള്‍ ജുവലറി കളക്ഷനിലെ ആഭരണങ്ങള്‍ക്ക് സുധാ ബാലചന്ദ്രന്‍ കൊടുത്ത പേരുകളാണ്. എറണാകുളം സെന്റ് തെരേസാസിലെ സുന്ദരിക്കുട്ടികളുടെ പ്രിയപ്പെട്ട മലയാളം മിസ്സിന്റെ ഇഷ്‌ടങ്ങളിലൊന്നാണ് ടെമ്പിള്‍ ജുവലറി ഡിസൈനിംഗും വില്‍പ്പനയും.

MORE DESIGNS @ PINK GALLERY

“നാഗര്‍കോവിലിലെ ഗ്രാമങ്ങളിലെ ആഭരണപ്പണിക്കാര്‍- കലാകാരന്മാരെന്നേ ഞാനവരെ പറയാറുള്ളൂ. അവരാണ് ഇവ ഉണ്ടാക്കുന്നത്. ആ ബേസിക് ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് ഞാന്‍ പല ഡിസൈനുകളും ചെയ്യിക്കുന്നുണ്ട്. സത്യത്തില്‍ ഇതിനൊന്നും ആദ്യം പേരില്ലായിരുന്നു. പണിക്കാര്‍ക്ക് ഡിസൈന്‍ പറഞ്ഞുകൊടുക്കാനും കസ്‌റ്റമേഴ്‌സില്‍ നിന്ന് ഓര്‍ഡര്‍ എടുക്കാനുമുള്ള എളുപ്പത്തിന് ഞാന്‍ പേരിട്ടതാണ്. ” സുധ പറയുന്നു.

sudha balachandranപാരമ്പര്യത്തനിമയും പ്രൌഢഭംഗിയുമാണ് ടെമ്പിള്‍ ജൂവലറിയുടെ പ്രത്യേകത. കൈ കൊണ്ടാ‍ണ് ഇവ പണിയുന്നത്. കടുംനിറങ്ങളില്‍ പോളിഷ് ചെയ്യാത്ത, അണ്‍കട്ട് സെമിപ്രെഷ്യസ് സ്‌റ്റോണ്‍സാണ് ഇതിലുള്ളത്. വെള്ളിയില്‍ പണിത്, 24 കാരറ്റ് തനിത്തങ്കം പൂശി ഫിനിഷ് ചെയ്യുന്നു.

പഴയകാലത്ത് രാജകുടുംബങ്ങളില്‍ ഉണ്ടായിരുന്ന, അമ്പലങ്ങളില്‍ ദേവീദേവന്മാരെ അണിയിച്ചിരുന്ന ടെമ്പിള്‍ ജുവലറി കളക്ഷന്‍ സ്വന്തമാക്കണമെങ്കില്‍ കാശല്‍‌പം പൊടിക്കണം. ഒരു മാലയ്‌ക്ക് ആയിരം മുതല്‍ പതിനായിരം രൂപ വരെ വില വരും. കമ്മലുകള്‍ 300-1500 വരെയുള്ള റേഞ്ചില്‍ കിട്ടും.കല്ലും വര്‍ക്കും കൂടുന്നതിന് അനുസരിച്ച് വില കൂടും. കമ്മല്‍, വള, ലോക്കറ്റ്, മോതിരം ..... എന്തും ഈ ഫാഷനില്‍ കിട്ടും. ഇനിയിവ, സ്വര്‍ണത്തില്‍ ചെയ്യിക്കണമെങ്കില്‍ അഞ്ചു പവന്‍ മാലയ്‌ക്ക് ഇന്നത്തെ വിലയനുസരിച്ച് ഒരു ലക്ഷം രൂപ കൊടുക്കേണ്ടിവരും.

പാരമ്പര്യവിരുദ്‌ധരാണ് നിങ്ങളുടെ കൂട്ടുകാരെങ്കില്‍ ‘ഇതൊക്കെയിട്ട് ഡാന്‍സ് കളിക്കാന്‍ പോകുന്നോ ’ എന്ന് വിലക്കിയേക്കാം. എന്നാല്‍, ടെമ്പിള്‍ ഡിസൈന്‍ വര്‍ക്കുള്ള സാരിയുടുക്കുമ്പോള്‍, കേരളാസാരിയും പട്ടുപാവാടയും അണിയുമ്പോള്‍ ടെമ്പിള്‍ ജുവലറി കൂടിയുണ്ടെങ്കില്‍ ആ സ്റ്റൈലൊന്നു വേറെ.

Sudha Balachandran
9 C, Manimeda, Autumn Dale (SI Properties Flat), Vidya Nagar, Ernakulam - 20
Phone: +91-481- 2323372, +91-9447048194
Email: sootymani@rediffmail.com, sootymani@hotmail.com
Pushpa M. / TEAM INDULEKHA

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger