Perfumes by Britney Spears

ബ്രിട്നി സ്പിയേര്‍സ് വന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. അവരുടെ ലേറ്റസ്റ്റ് ആല്‍ബം 'സര്‍ക്കസ്' റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ത്തന്നെ മൂന്നര ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞു. കഴിഞ്ഞ ഒന്നുരണ്ടുവര്ഷങ്ങളില് ബ്രിട്നി അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളും ജീവിതത്തിന്റെ കറുത്ത വശങ്ങളും എല്ലാം വിസ്മൃതിയിലേക്ക് താഴ്ത്തിക്കൊണ്ടാണ് ബ്രിട്നിയുടെ ഈ ഉയര്‍ച്ച. അടുത്ത മാര്‍ച്ചില്‍ ഒരു മ്യൂസിക് 'വേള്‍ഡ് ടൂര്‍' നടത്താനും ബ്രിട്നി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ടീനേജര്‍ ആയിരിക്കെത്തന്നെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയ ബ്രിട്നിക്ക് ലോകമെമ്പാടും ആരാധകവലയമുണ്ട്. സംഗീതത്തിനുപുറമെ പെര്‍ഫ്യൂം ഇന്‍ഡസ്ട്രിയിലും ബ്രിട്നി പ്രോഡക്റ്റ്സ് പോപ്പുലര്‍ ആണ്.
2004 സെപ്റ്റംബറില്‍ പുറത്തിറക്കിയ 'ക്യൂരിയസ്' എന്ന പെര്‍ഫ്യൂം, ബെസ്റ്റ് വിമന്‍ ഫ്രാഗ്രന്‍സ് ആയി 'ഫ്രാഗ്രന്‍സ് ഫൗണ്ഡേഷന് തെരഞ്ഞെടുത്തിരുന്നു. ലൂസിയാന മാഗ്നോളിയയുടെയും വനില ഇന്‍ഫ്യൂസ്ഡ് മസ്കിന്റെയും മിശ്രിത ഗന്ധമുള്ള 'ക്യൂരിയസ്' എനി ടൈം യൂസിന് റെക്കമന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വില, ഒറിജിനല്‍ പ്രൈസ് $ 39.50. (ഡിസ്കൗണ്ട് പ്രൈസ്$ 23.50).
ക്യൂരിയസിനു ശേഷം 2005- ല്‍ 'ഫാന്റസി' എന്ന പേരില്‍ ബ്രിട്നിയുടെ അടുത്ത പെര്‍ഫ്യൂം റിലീസ് ചെയ്തു. കിവി പഴങ്ങളുടെയും പൂക്കളുടെയും മിശ്ര ഗന്ധമുള്ള ഫാന്റസി വന്‍ ഹിറ്റ് ആയിരുന്നു. വില $ 43.00. ഡിസ്കൗണ്ട് പ്രൈസ് $ 23.65.

2006 -ല്‍ 'ഇന്‍ കണ്ട്രോള്' എന്ന പേരില്‍ പുതിയ പെര്‍ഫ്യൂം ടീനേജേഴ്സിനായി റിലീസ് ചെയ്തു. ചിത്രം ഇടത്ത്. സാന്ഡല്, നൈറ്റ് ഓര്‍ക്കിഡ്, ബ്ലാക് വനില, മസ്ക് തുടങ്ങിയവയുടെ മിശ്ര ഗന്ധമുള്ള ഇതിന്റെ വില $ 43.00, ഡിസ്കൗണ്ട് പ്രൈസ് $ 27.19 ( 1.7 ഔണ്‍സ്).
2007 - ല്‍ 'മിഡ്നൈറ്റ് ഫാന്റസി' എന്ന പെര്‍ഫ്യൂം റിലീസ് ചെയ്തു ( ചിത്രം മുകളില്‍). ഇത് ആദ്യം റിലീസ് ചെയ്ത 'ഫാന്റസി'യുടെ ഒരു റിപ്ലിക്ക രൂപമെന്നു വേണമെങ്കില്‍ പറയാം. നൈറ്റ് ബ്ലൂമിംഗ് ഓര്‍ക്കിഡ്, ബ്ലാക് ചെറി, പ്ലം, ഐറിസ് എന്നീ ഗന്ധങ്ങളുടെ മിശ്രണം. വളരെ നല്ല റിവ്യൂസ് ലഭിച്ച ഒരു പെര്‍ഫ്യൂം. വില $ 45.00. ഡിസ്കൗണ്ട് പ്രൈസ് $ 27.00 (1.7 ഔണ്‍സ്).
അടുത്തത് 'ബിലീവ്'. ത്രികോണാകൃതിയിലുള്ള ബോട്ടിലിന് പ്രത്യേകമായ ഒരു ഭംഗിയുണ്ട്. ഒരു സ്വീറ്റ് സെന്റ് നല്കുന്ന ഇതിന് ആരാധകരേറെ. വിവിധതരം പൂക്കളുടെയും പഴങ്ങളുടെയും സമ്മിശ്രഗന്ധമുള്ള ബിലീവിന്റെ വില $ 48.00. ഡിസ്കൗണ്ട് പ്രൈസ് $ 27.00. എല്ലാ ഡിപാര്‍ട്ട്മെന്റ് സ്റ്റോറുകളിലും ഓണ്‍ലൈന്‍ പെര്‍ഫ്യൂം സ്റ്റോറുകളിലും ഇവയെല്ലാം ലഭ്യം. തികച്ചും റീസണബിള്‍ ആയ വിലയില്‍ ഇവ വാങ്ങാം എന്നത് ആരാധകരെ സന്തോഷിപ്പിക്കുന്നു. പോപ്പ് താരത്തിന്റെ ഈയിടെയുള്ള അസൂയാവഹമായ ഉയര്‍ച്ചയ്ക്കൊപ്പം ഇത്തരം പ്രോഡക്റ്റുകളുടെ വില്പനയും കൂടി.
ഓണ്‍ലൈന്‍ പര്‍ച്ചേസിന്
fragrancenet.com
RELATED PAGES
» Life @ US
» Sreeja Balaraj


